റോബര്‍ട്ട് എഫ് കെന്നഡി ജൂനിയറിനെ ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ തലവനായി നിയമിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മരുന്ന് കമ്പനികള്‍ അമേരിക്കയുടെ പൊതുജനാരോഗ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് കെന്നഡിയുടെ നിയമനത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി. Donald Trump nominates Robert F. Kennedy Jr. to head the Department of Health and Human Services. രണ്ടാം ട്രംപ് മന്ത്രിസഭയില്‍ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ആരോഗ്യ സെക്രട്ടറിയായി നിയമിച്ചുള്ള പ്രഖ്യാപനം. […]
യുകെയിൽ നഴ്സിംഗ് ഹോമില്‍ ജോലിക്കിടെയുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. കടുത്തുരുത്തി സ്വദേശിയായ യുവാവാണ് തലയ്‌ക്കേറ്റ ആന്തരിക പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. Young man from Kottayam was seriously injured in an accident at a nursing home in UK അപകടം നടന്നയുടനെ യുവാവിനെ ആംബുലൻസിൽ പ്രെസ്റ്റന്‍ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ സംഭവിച്ച ദുരന്തം പെട്ടെന്ന് ഒഴിവായി അദ്ദേഹം ആരോഗ്യവാനായി […]
യു.കെ മലയാളികൾക്ക് നൊമ്പരമായി മറ്റൊരു വിടവാങ്ങൽ കൂടി. ബാസില്‍ഡണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാസ്റ്റര്‍ ബേബി കടമ്പനാട് (70) അന്തരിച്ചു. ഐപിസി ജനറല്‍ കൗണ്‍സില്‍ അംഗവും ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഡയറക്ടറുമാണ് പാസ്റ്റര്‍ ബേബി കടമ്പനാട്. Baby kadambanad passed away in uk യുകെയില്‍ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഭാഗമായി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സുവിശേഷീകരണ പദ്ധതികള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. അലഹബാദ്, […]
കാനഡയിലെ ഡ്രാംടണിൽ ഹിന്ദു ക്ഷേത്രത്തിന് സമീപം ഖലിസ്ഥാൻ ആക്രമണം. ഖലിസ്ഥാൻ പതാകകളുമായി എത്തിയവർ മുദ്രാവാക്യം മുഴക്കി ആക്രമണം നടത്തുകയായിരുന്നു. Khalistan attack near Hindu temple in Canada ഖലിസ്ഥാൻ വാദികൾ ആളുകളെ മർദിക്കുന്നത് ഉൾപ്പെടെയുള്ള വീഡിയോകൾ പുറത്തു വന്നിട്ടുണ്ട്. ഇന്ത്യ കാനഡ നയതന്ത്ര ബന്ധത്തിലുണ്ടായ ഉലച്ചിൽ ലോക ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ഖലിസ്ഥാൻ വാദികൾ ക്ഷേത്ര പരിസരത്ത് നടത്തിയ അക്രമവും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആക്രമണത്തെ അപലപിച്ചു.
10 ദിവസത്തിനുള്ളിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക അതിൻ്റെ അടുത്ത പ്രസിഡൻ്റിനെ തിരഞ്ഞെടുക്കും. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി യുഎസ് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് ആണ് മത്സരിക്കുന്നത്. US Election 2024: Are Voters Allowed Proxy Voting? തെരഞ്ഞെടുപ്പിൽ നേരത്തെയുള്ള വോട്ടെടുപ്പ് ആരംഭിച്ചു കഴിഞ്ഞു, അവസാന വോട്ടെടുപ്പ് നവംബർ 5 ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് വോട്ടർമാർക്ക് വോട്ടുചെയ്യാൻ ഒന്നിലധികം വഴികൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ, പ്രോക്‌സി […]
പ്രസവ അവധിക്കു ശേഷം തിരിച്ചെത്തിയതിനു പിന്നാലെ, വീണ്ടും ഗർഭിണിയാണെന്നറിയിച്ച യുവതിയെ പിരിച്ചുവിട്ട് കമ്പനി. യുവതിക്ക് പിരിച്ചുവിട്ടതിന്റെ പേരിൽ നഷ്ടപരിഹാരം നൽകാൻ എംപ്ലോയ്മെന്റ് ട്രിബ്യൂണലിന്റെ വിധി. The company fired the woman who announced that she was pregnant again യുകെയിലാണ് സംഭവം. നികിത ട്വിചൻ എന്ന യുവതിക്ക് 28,000 പൗണ്ട് (30,66,590) നഷ്ടപരിഹാരമായി നൽകാനാണ് വിധി വന്നിരിക്കുന്നത്. നികിതയോട് കമ്പനി കൃത്യമായി കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയോ, പിരിച്ചുവിടുന്നതിന്റെ കാരണങ്ങളെ കുറിച്ച് വ്യക്തമാക്കുന്ന എന്തെങ്കിലും കത്തുകളോ […]
ഖലിസ്ഥാൻ വിഘടനവാദി സംഘടനാ നേതാവ് പന്നുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ എഫ്.ബി.ഐ. പ്രതിപ്പട്ടികയിൽ പെട്ട വികാസ് യാദവിനെ യു.എസ്.ന് ഇന്ത്യ കൈമാറില്ല. India will not handover vikas yadav to u.s വികാസ് യാദവ് പന്നുവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്നാണ് അമേരിക്കയുടെ ആരോപണം. അമേരിക്കൻ ഏജൻസികളുടെ പിടിയിലായ നിഖിൽ ഗുപ്ത വഴി ക്വട്ടേഷൻ നൽകിയത് യു.എസ്. രഹസ്യാന്വേഷണ ഏജൻസികളുടെ ചാരന്മാർക്കാണ് . ഇതോടെ വികാസ് യാദവിനെതിരെ എല്ലാ തെളിവുകളും ഉണ്ടെന്നും കൈമാറണമെന്നും യു.എസ്. ആവശ്യപ്പെട്ടു. ഇ […]
ലണ്ടനിൽ പോലീസ് വാഹനമിടിച്ച് ഗർഭിണിയായ സ്ത്രീയും ഗർഭസ്ഥ ശിശുവും ദാരുണമായി കൊല്ലപ്പെട്ടു. യുവതി സഞ്ചരിച്ചിരുന്ന വാഹനത്തിൽ അതിവേഗതയിലെത്തിയ പോലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു. A fully pregnant woman was tragically killed after being hit by a police vehicle in the UK അപകടത്തെ തുടർന്ന് കാര്‍ മൂന്ന് തവണ മലക്കം മറിഞ്ഞു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. വിവരമറിഞ്ഞ് തൊട്ടടുത്ത സ്പോർട്സ് കേന്ദ്രത്തിൽ നിന്നും ഒരാൾ ഓടിയെത്തി അത് തന്റെ ഭാര്യയാണെന്ന് അലമുറയിട്ടു കരഞ്ഞതായി […]
വിർജീനിയയുടെ തീരപ്രദേശത്തുള്ള ലാംഗ്ലി എയർഫോഴ്സ് ബേസിനു മുകളിലൂടെ അജ്ഞാത ഡ്രോണുകൾ കണ്ടെത്തിയതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ തുടർച്ചയായി 17 ദിവസം, രാത്രി കാലങ്ങളിൽ ചലിക്കുന്ന സക്ഷത്രങ്ങളെ പോലെ തോന്നിക്കുന്ന ഡ്രോണുകൾ കണ്ടു എന്ന് യുഎസ് എയർഫോഴ്സ് ജനറൽ മാർക്ക് കെല്ലി പറയുന്നു. Unidentified drones hover over US Air Force base ഡ്രോണുകൾ 3,000 മുതൽ 4,000 അടി വരെ 100 മൈൽ വേഗതയിൽ പറന്നുയരുന്നുണ്ട് എന്ന് സാക്ഷികൾ പറഞ്ഞുനിഗൂഢമായ […]
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടിയായി നവംബർ 1 മുതൽ കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം. Canada imposes strict restrictions on post-study work permits വിദേശ വിദ്യാർഥികളുടെ എണ്ണം 10% കുറയ്ക്കാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായാണു നിയന്ത്രണങ്ങൾ വരുത്തുന്നത്. ഭാഷാസ്വാധീനം, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് പുതിയ വ്യവസ്ഥകൾ നിലവിൽ വരുന്നതെന്ന് അധികൃതർ അറിയിച്ചു. സിഎൽബി സ്കോർ 7 നിർബന്ധമാക്കി. സിഇഎൽപിഐപി, ഐഇഎൽടിഎസ്, പിടിഇകോർ […]
© Copyright News4media 2024. Designed and Developed by Horizon Digital