തിരുവനന്തപുരം: മഴക്കാലം അടുക്കുന്നതോടെ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ജനപങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. മെയ് 20 ന് മുന്‍പ് ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍ എന്നിവരുടെ കൂട്ടായ […]
© Copyright News4media 2024. Designed and Developed by Horizon Digital