News4media TOP NEWS
തിരുപ്പതി ക്ഷേത്രത്തിൽ കൂപ്പൺ കൗണ്ടറിലേക്ക് തള്ളിക്കയറി ആളുകൾ; തിരക്കിൽപ്പെട്ട് നാല് മരണം, നിരവധിപേർക്ക് പരിക്ക് സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ 22കാരന് ദാരുണാന്ത്യം ബോബി ചെമ്മണ്ണൂരിന്റെ ഫോൺ പിടിച്ചെടുത്ത് അന്വേഷണ സംഘം; ഫോറന്‍സിക് പരിശോധനക്ക് അയക്കും തൊഴിലുറപ്പ് ജോലിക്കിടെ മധ്യവയസ്കന്റെ കഴുത്തിൽ ചുറ്റി മൂർഖൻപാമ്പ്; സംഭവം തിരുവനന്തപുരത്ത്

News

News4media

രാജ്യത്ത് വീണ്ടും എച്ച്എംപിവി വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് ആറു മാസം പ്രായമുള്ള കുഞ്ഞിന്

മുംബൈ: രാജ്യത്ത് വീണ്ടും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. മുംബൈയിൽ ആറുമാസം പ്രായമുള്ള പെൺകുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ആശുപത്രി വിട്ടതായാണ് വിവരം.(Another HMPV positive case in india) അതേസമയം, എച്ച്എംപിവി വൈറസ് ബാധിച്ച് യെലഹങ്കയിലെ ആശുപത്രിയിൽ ചികിത്സയിരുന്ന എട്ട് മാസം പ്രായമുള്ള ആൺ കു‌ഞ്ഞ് രോഗമുക്തനായി. ക‍ർണാടകയിൽ രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും രോഗമുക്തരായിരുന്നു. ആദ്യം രോഗബാധ സ്ഥിരീകരിച്ച മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെയും ഡിസ്ചാർജ് ചെയ്തിരുന്നു. നിലവിൽ കർണാടകയിൽ വൈറസ് […]

January 8, 2025
News4media

ഇന്ത്യയിൽ 8 എച്ച്എംപിവി കേസുകൾ; പരിശോധന ഊർജ്ജിതമാക്കിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകൾ ദിനംപ്രതി കൂടുന്നു. നിലവിൽ രാജ്യത്ത് 8 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധന ഊർജ്ജിതമാക്കിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യത്ത് വൻ തോതിൽ രോഗ വ്യാപനമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്നലെ ചെന്നൈ, ഗുജറാത്ത്, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചത് കുട്ടികളിലാണ്. എന്നാൽ ചൈനയിൽ പടർന്നു വരുന്ന വൈറസുമായി ഇതിനു ബന്ധമില്ല എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഗുജറാത്തിൽ […]

January 7, 2025
News4media

രാജ്യത്ത് എച്ച്എംപിവി വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു; ചെന്നൈയിലും കൊല്‍ക്കത്തയിലും രോഗം സ്ഥിരീകരിച്ചു

ചെന്നൈ: രാജ്യത്ത് വീണ്ടും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. ചെന്നൈയില്‍ രണ്ട് കുട്ടികള്‍ക്കും കൊല്‍ക്കത്തിയില്‍ ഒരു കുട്ടിക്കും ആണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ രോബാധിതരുടെ എണ്ണം ആറായി ഉയർന്നു. (HMPV cases were confirmed in Chennai and Kolkata) തമിഴ്‌നാട്ടില്‍ തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിലാണ് പുതിയതായി രോഗബാധ കണ്ടെത്തിയത്. പനി ബാധിച്ചാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. ശ്വാസ തടസം നേരിട്ടതോടെ നടത്തിയ പരിശോധനയിൽ എച്ച്എംപിവി സ്ഥിരീകരിക്കുകയായിരുന്നു. കൊല്‍ക്കത്തയില്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്എംപിവി വൈറസ് ബാധ […]

January 6, 2025
News4media

കർണാടയ്ക്കു പിന്നാലെ ഗുജറാത്തിലും; എച്ച്എംപിവി സ്ഥിരീകരിച്ചത് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്

കർണാടയ്ക്കു പിന്നാലെ ഗുജറാത്തിലും ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞ് ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നേരത്തെ ബം​ഗ്ലൂരുവിൽ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 3 മാസം പ്രായമുള്ള പെൺകുട്ടിക്കും 8 മാസം പ്രായമുള്ള ആൺകുട്ടിക്കുമാണ് എച്ച്എംപിവി രോ​ഗം സ്ഥിരീകരിച്ചത്. മുൻപ് സ്ഥിരീകരിച്ച രണ്ട്‍ കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ലായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ലാബ് പരിശോധനയിലാണ് രണ്ട് പേർക്കും രോഗം […]

News4media

രാജ്യത്ത് രണ്ടാമത്തെ എച്ച്എംപിവി ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം; വൈറസ് ബാധിച്ചത് മൂന്നും എട്ടും മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക്

ന്യൂഡൽഹി: ബെംഗളൂരുവിലെ എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ചൈനയിൽ ആശങ്കപടർത്തി വ്യാപിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടാമതൊരു കുഞ്ഞിന് കൂടെ വൈറസ് ബാധ കണ്ടെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രണ്ടാമത്തെ സ്ഥിരീകരണവും കർണാടകയിൽ തന്നെയാണ്. ഇതിനിടെ മൂന്ന് മാസം പ്രായമുള്ള കുട്ടിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകൾ […]

News4media

രാജ്യത്ത് എച്ച്എംപിവി വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് എട്ടുമാസം പ്രായമുള്ള കുട്ടിയ്ക്ക്

ബെംഗളൂരു: ഇന്ത്യയിൽ ആദ്യ എച്ച്എംപിവി വൈറസ് രോഗം സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് യാത്രാ പശ്ചാത്തലമില്ല എന്നാണ് റിപ്പോർട്ട്.(HMPV virus cases have been confirmed in India) പരിശോധനയിൽ കുട്ടിയ്ക്ക് പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കർണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതായും കർണാടക വ്യക്തമാക്കി. അതേസമയം, ചൈനയിൽ വ്യാപകമായ എച്ച്എംപിവിയുടെ അതേ വർഗത്തിൽപ്പെട്ട വൈറസ് ആണോയിതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

News4media

എച്ച്എംപിവി വ്യാപനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ചൈനയിലെ എച്ച്എംപിവി വ്യാപനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിൽ ചൈനയിൽ അസ്വാഭാവികമായ അവസ്ഥ ഇല്ലെന്നും സാഹചര്യം തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എച്ച്എംപിവി സംബന്ധിച്ച വിവരങ്ങൾ പങ്കിടാൻ ലോകാരോഗ്യസംഘടനയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.(HMPV in China is being monitored by India’s health ministry) അതേസമയം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നേരിടാൻ സജ്ജമാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഹ്യൂമൻ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) പടർന്നു പിടിക്കുന്നുവെന്നും ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നായിരുന്നു നേരത്തെ പുറത്തുവന്ന […]

January 4, 2025

© Copyright News4media 2024. Designed and Developed by Horizon Digital