ഡൽഹി: ഋഷികേശിൽ വിനോദയാത്രയ്ക്കിടെ ഗംഗാനദിയിൽ വീണ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കിട്ടി. സൗത്ത് ഡൽഹിയിൽ താമസിക്കുന്ന പത്തനംതിട്ട കോന്നി സ്വദേശി ആകാശ് മോഹനാണ് (27) അപകടത്തിൽപ്പെട്ട് മുങ്ങി മരിച്ചത്. കാണാതായി 9 ദിവസത്തിനു ശേഷമാണ് മൃതദേഹം കിട്ടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആകാശിനെ ഗംഗനദിയിൽ കാണാതായത്. ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ആകാശ് ഓഫീസിൽ നിന്നുള്ള സഹപ്രവർത്തകർക്കൊപ്പമാണ് വിനോദയാത്ര പോയത്. വിവരമറിഞ്ഞ് ബന്ധുക്കൾ ഋഷികേശിലെത്തി. ഉത്തരാഖണ്ഡ് പോലീസിന്റെ നേതൃത്വത്തിൽ എസ്.ഡി.ആർ.എഫ്. സംഘവും മുങ്ങൽ വിദഗ്ധരും ചേർന്ന് […]
കല്‍പ്പറ്റ: കഞ്ചാവ് വിൽപ്പന കേസില്‍ മധ്യവയസ്കൻ പിടിയിൽ. പടിഞ്ഞാറത്തറ വെള്ളച്ചാല്‍ പുത്തന്‍പുര വീട്ടില്‍ പി മമ്മൂട്ടി (45) യെയാണ് പൊലീസ് പിടികൂടിയത്. Middle-aged man arrested in case of sale of ganja 18ന് രാത്രിയോടെ പുല്പള്ളി ടൗണില്‍ ആനപ്പാറ റോഡിലെ ജോസ് തിയേറ്ററിനു പരിസരത്തു വച്ചാണ് മമ്മൂട്ടി പിടിയിലാവുന്നത്. ഇയാളുടെ അരയിലെ കറുത്ത കവറിൽ നിന്നും 830 ഗ്രാം കഞ്ചാവും പിടികൂടി. പുല്പള്ളി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. പൊലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ ദേഹ […]
© Copyright News4media 2024. Designed and Developed by Horizon Digital