കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു. നീലേശ്വരം തേർവയൽ സ്വദേശി മകം വീട്ടിൽ പത്മനാഭൻ (75) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ ആകെ മരിച്ചവരുടെ എണ്ണം ആറായി.(Nileswaram fireworks accident; A 75-year-old man died) വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പത്മനാഭന്റെ മരണം സംഭവിച്ചത്. കിണാവൂർ സ്വദേശി രജിത്ത്(28), ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു […]
കോഴിക്കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി. നീലേശ്വരം സ്വദേശി ബിജു(38) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.(Nileswaram fireworks accident; One more person died) അപകടത്തെ തുടർന്ന് ആറുപേരെയാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പരിക്കേറ്റവരിൽ കിണാവൂർ സ്വദേശി രതീഷ് ഇന്ന് രാവിലെയും, സന്ദീപ് എന്ന യുവാവ് ഇന്നലെയും മരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു വെടിക്കെട്ടപകടം നടന്നത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം അരങ്ങിലെത്തിയപ്പോഴായിരുന്നു സംഭവം. പടക്കം പൊട്ടിച്ചപ്പോള്‍ […]
കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവാണ് ഇന്ന് മരിച്ചത്. കിണാവൂര്‍ സ്വദേശി രതീഷ് ആണ് മരിച്ചത്.(Nileswaram fireworks accident; two death) വെടിക്കെട്ട് അപകടത്തിൽ ഇന്നലെയാണ് ആദ്യ മരണം സ്ഥിരീകരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് കിനാനൂര്‍ സ്വദേശി സന്ദീപ് (38) ആണ് ഇന്നലെ മരിച്ചത്. കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വൈകിട്ടോടെയായിരുന്നു മരണം. ഗുരുതരമായി പരിക്കേറ്റ സന്ദീപ് വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു വെടിക്കെട്ടപകടം […]
കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റിലായ മൂന്നു പ്രതികളുടെയും ജാമ്യം റദ്ദാക്കി. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്ക് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ്(രണ്ട്) കോടതി അനുവദിച്ച ജാമ്യമാണ് ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കിയത്. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.(Nileswaram fireworks accident; court canceled the bail of three accused) തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് […]
കാസർഗോഡ്: നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടത്തിൽ ഇരു മരണം. കരിന്തളം കിണാവൂർ റോഡിലെ കുഞ്ഞിരാമന്റെ മകൻ സന്ദീപ് (38) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു സന്ദീപ്.(Nileswaram fireworks accident; one death) കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ വെടിപ്പുരക്ക് തീപിടിക്കുകയായിരുന്നു. പടക്കം പൊട്ടുന്നതിനിടയിൽ കനൽതരി വെടിപ്പുരയുടെ ഉള്ളിൽ വീണാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ നൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ […]
കാസർകോട്: നീലേശ്വരം വീരർക്കാവ് ക്ഷേത്രത്തിൽ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിലെ ആദ്യ മൂന്ന് പ്രതികൾക്ക് ജാമ്യം. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. ഹോസ്ദുർഗ് കോടതിയാണ് ജാമ്യം നൽകിയത്.(Nileswaram fireworks accident; The court granted bail to the accused) കേസിൽ പ്രതികൾക്കെതിരെ വധശ്രമത്തിനും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടെ ചുമത്തിയിരുന്നു. അനുമതിയും ലൈസൻസും ഇല്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു. തിങ്കളാഴ്ച്ച രാത്രി 11.55-നായിരുന്നു കേസിന് […]
കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അപകടത്തിൽ പരിക്കേറ്റ പതിനാറു പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്.(Nileswaram fireworks accident; government will bear the medical expenses of injured persons) അതേസമയം കളിയാട്ട മഹോത്സവത്തിനായുള്ള പടക്കങ്ങള്‍ സൂക്ഷിക്കാൻ അനുമതി ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ മൂന്ന് […]
കാസർകോട്: നീലേശ്വരം ക്ഷേത്രത്തിൽ പടക്ക ശേഖരത്തിന് തീ പടർന്നുണ്ടായ അപകടത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.(Nileswaram fireworks accident; three people including temple committee officials have been arrested) ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്ക് […]
© Copyright News4media 2024. Designed and Developed by Horizon Digital