രാജ്യത്ത് റോഡപകടമരണങ്ങൾ കുത്തനെ കൂടുകയാണെന്നും മറ്റു രാജ്യങ്ങളുടെ മുന്നിൽ തലകുനിക്കേണ്ട അവസ്ഥയാണെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ചുമതലയേൽക്കുമ്പോൾ വാഹനാപകടങ്ങൾ 50 ശതമാനമായി കുറയ്ക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അപകടങ്ങൾ കൂടുകയാണുണ്ടായതെന്ന് ലോക്‌സഭയിലെ ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു. നിലവിൽ അന്താരാഷ്ട്രസമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ മുഖം മറച്ചുപിടിക്കേണ്ട അവസ്ഥയാണെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പ്രതിവർഷം രാജ്യത്ത് 1.78 ലക്ഷം ആളുകളാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. ഇതിൽ 60 ശതമാനവും 18-നും 34-നും ഇടയിൽ പ്രായമുള്ളവരാണ്. അപകടങ്ങളിൽ 13.13 ശതമാനവും ഉത്തർപ്രദേശിലാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital