News4media TOP NEWS
വാനും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, അപകടം കൊച്ചിയിൽ ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News

News4media

വേണ്ടത്ര സൗകര്യമില്ല, സുരക്ഷിതവുമല്ല; പാവറട്ടി പെരുന്നാള്‍ വെടിക്കെട്ടിന് അനുമതിയില്ല

തൃശ്ശൂര്‍: പാവറട്ടി സെന്‍റ് ജോസഫ് പാരിഷ് ദേവാലയത്തിലെ പെരുന്നാളിനോടനുബന്ധിച്ച് വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എഡി.എം ടി.മുരളി ഉത്തരവിട്ടു. വെടിക്കെട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ പള്ളിയും അനുബന്ധകെട്ടിടങ്ങളും വീടുകളും സ്‌കൂളുകളും നഴ്‌സിങ് സ്‌കൂളുകളും കച്ചവടസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നതിനാല്‍ നിരാക്ഷേപ പത്രം അനുവദിക്കാന്‍ കഴിയില്ലെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. വേണ്ടത്ര സൗകര്യവും സുരക്ഷിതവുമല്ലാത്ത സ്ഥലത്ത് ജനങ്ങള്‍ തിക്കും തിരക്കും കൂട്ടാന്‍ സാധ്യത കൂടുതലാണെന്ന് ജില്ലാ […]

April 3, 2024
News4media

മലപ്പുറത്ത് സ്‌ഫോടക വസ്തുക്കൾ പൊലീസ് പിടികൂടി; നിർവീര്യമാക്കുന്നതിനിടെ തീപിടുത്തം, മരങ്ങൾ കത്തിനശിച്ചു

മലപ്പുറം: മലപ്പുറത്ത് പൊലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടയിൽ തീപിടുത്തം. മേൽമുറിയിൽ പടിഞ്ഞാറേമുക്കിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തിച്ച് നിർവീര്യമാക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. തീ കെടുത്താനുള്ള ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായി നടത്തിയ പരിശോധനയിൽ പടക്കം പോലുള്ള സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു. ഇവ നിർവീര്യമാക്കുന്നതിനിടെയാണ് സംഭവം. പറമ്പിലെ മരങ്ങളെല്ലാം കത്തി നശിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ മേഖലയായതിനാൽ ആണ്  പൊലീസ് ഇവിടെയെത്തിയതെന്നാണ് സൂചന. ഈ മേഖലയോട് ചേർന്ന് വീടുകൾ ഉണ്ട്.   Read Also: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ […]

March 31, 2024
News4media

സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറിൽ സ്‌ഫോടക വസ്തുക്കൾ; അന്വേഷണം ആരംഭിച്ച് പോലീസ്

ബെം​ഗളൂരു: ബെം​ഗളൂരു നഗരത്തിൽ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. അപകടകരമായി കൊണ്ടുപോയ സ്ഫോടക വസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തതായി ബെംഗളൂരു പൊലീസ് അറിയിച്ചു. അതേസമയം, പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് സ്ഫോടക വസ്തുക്കൾ കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രിയിൽ പതിവ് പട്രോളിംഗിനിടെയാണ് സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. ചിക്കനായകനഹള്ളി പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ ട്രാക്ടറിൽ സൂക്ഷിച്ച നിലയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. […]

March 19, 2024

© Copyright News4media 2024. Designed and Developed by Horizon Digital