News4media TOP NEWS
മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News

News4media

വയനാടൻ കാടുകളിൽ ആനത്താരകൾ കൂടുന്നു; ആനകളുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധന

കല്‍പ്പറ്റ: വയനാട്ടില്‍ ആനകളുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധന. കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ നടത്തിയ സര്‍വേയിലാണ് വയനാട് ആനകളുടെ എണ്ണം കുത്തനെ കൂട്ടുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം വയനാട് വന്യജീവി സങ്കേതത്തില്‍ 810 കാട്ടാനകളാണുണ്ടായിരുന്നത്. പുതിയ സര്‍വേ പ്രകാരം ഇത് 815 ആയി ഉയർന്നു. വയനാട്ടില്‍ ആനകളുടെ എണ്ണം മിക്കപ്പോഴും ഒരു പോലെയാണുണ്ടാവുന്നതെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി ദിനേഷ് കുമാര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള കാരണങ്ങളാല്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് […]

May 27, 2024
News4media

പ്രാർത്ഥനകൾ വിഫലം; ചികിത്സയിലായിരുന്ന കോന്നി ആനക്കൂട്ടിലെ ‘നീലകണ്ഠൻ’ ചരിഞ്ഞു

പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ ആന നീലകണ്ഠൻ ചരിഞ്ഞു. 28 വയസായിരുന്നു പ്രായം. മൂന്ന് വർഷം മുമ്പ് കോടനാട് നിന്ന് കോന്നിയിലെ ആനക്കൂട്ടിലെത്തിച്ച ആന ആയിരുന്നു നീലകണ്ഠൻ. ഇവിടെ പരിപാലിച്ച് പോരുന്നതിനിടെയാണ് ഉദരസംബന്ധമായ അസുഖം നേരിട്ടത്. ഇതുമൂലം രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ആനയുടെ ജഡം കോന്നി ആനക്കൂട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും. Read More: മലയാളികൾ ചോദിക്കുന്നു; കാലാവസ്ഥ പ്രവചനം നിർത്തിയിട്ട് ഒരു കൃത്രിമ മഴ എങ്കിലും പെയ്യിക്കാൻ പറ്റുമോ; വിദ​ഗ്ദരുടെ മറുപടി ഇങ്ങനെ Read More: ബിജെപിയില്‍ പൊട്ടിത്തെറി; […]

April 30, 2024
News4media

ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ ‘ഗജരാജവൈഢൂര്യം’ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു

തൃശൂർ പൂരം ഉൾപ്പെടെയുള്ള നിരവധി പൂരങ്ങളിലെ നിറസാന്നിധ്യമായിരുന്ന, ആനപ്രേമികളുടെ മനസ്സിലെ താരകമായ കൊമ്പൻ മംഗലാംകുന്ന് അയ്യപ്പൻ ചരിഞ്ഞു. കേരളത്തിലുടനീളം ആരാധകരുള്ള ലക്ഷണമൊത്ത കൊമ്പനായ അയ്യപ്പൻ പാദരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തീറ്റയും വെള്ളവും എടുത്തിരുന്നില്ല. തീരെ അവശനായ ആന ഇന്ന് രാത്രിയോടെ ചരിയുകയായിരുന്നു. തൃശൂര്‍പൂരം, മംഗലാംകുന്ന് കര്‍ണന്‍റെ വിയോഗത്തിന് പിന്നാലെ അയ്യപ്പനും വിടവാങ്ങിയത് ആനപ്രേമികളെ ദുഃഖത്തിലാഴ്ത്തി. ഗജരാജവൈഢൂര്യം എന്ന പട്ടവും കൊമ്പന് ആനപ്രേമികള്‍ നല്‍കിയിരുന്നു. ആറാട്ടുപുഴ പൂരം, ഇത്തിത്താനം ഗജമേള, ആനയടി പൂരം തുടങ്ങിയ പ്രധാന […]

March 25, 2024
News4media

ആറാട്ടുപുഴയിൽ വീണ്ടും ആനയിടഞ്ഞു; സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച യുവാവിന് നാട്ടുകാരുടെ മർദനമേറ്റു

തൃശൂർ: ആറാട്ടുപുഴ ക്ഷേത്ര ഉത്സവത്തിനിടെ വീണ്ടും ആന ഇടഞ്ഞു. രാവിലെ എഴുന്നള്ളത് കഴിഞ്ഞതിന് പിന്നാലെയാണ് ക്ഷേത്രത്തിന് സമീപം ആന ഇടഞ്ഞത്. വടക്കുംനാഥൻ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. കിഴക്കേ നടയിലേക്കും വടക്കു വശത്തേക്കും ഓടിയ ആനയെ പാപ്പാനും നാട്ടുകാരും ചേർന്നാണ് ശാന്തമാക്കിയത്. പെട്ടന്ന് തന്നെ ആനയെ തളയ്ക്കാൻ കഴിഞ്ഞു. ഇതിനിടയിൽ സംഭവം ഡ്രോൺ ഉപയോ​ഗിച്ച് ചിത്രീകരിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ ചേർന്ന് മർദിച്ചു. തളിക്കുളം സ്വദേശിക്കാണ് മർദനമേറ്റത്. പൂരത്തിന്റെ ചടങ്ങുകൾ പകർത്താനെത്തിയ സംഘത്തിലെ യുവാവിനാണ് മർദനമേറ്റത്. ശനിയാഴ്ചയും […]

March 24, 2024
News4media

ഗാഡ്ഗിൽ റിപ്പോർ‍ട്ടിന്റെ കാലത്തുണ്ടായ ജനവിധി ആവർത്തിക്കും; ഇത്തവണ ഇടുക്കിയിലും വയനാട്ടിലും ജനവികാരം പുറത്ത് വരും; 3 മാസത്തിനിടെ  വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 15 പേർ

കോഴിക്കോട്: മലയോരമേഖല ഭയത്തിന്റെ പിടിയിലാണ്. കേരളത്തിൽ കഴിഞ്ഞ 3 മാസത്തിനിടെ  വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 15 പേർ.  കാട്ടാന ആക്രമണത്തിൽ മാത്രം കേരളത്തിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊല്തപ്പെട്ടത് ഒൻപത് പേരാണ്. ഇടുക്കിയിൽ അഞ്ച് പേരും വയനാട്ടിൽ മൂന്ന് പേരും ഈ കാലയളവിൽ കൊല്ലപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് കാലത്ത് വയനാട്ടിലും ഇടുക്കിയിലും അടക്കമുള്ള  മണ്ഡലങ്ങളിൽ പ്രധാന ചർച്ചാ വിഷയം വന്യജീവികളുടെ ആക്രമണമാണ്. ഗാഡ്ഗിൽ റിപ്പോർ‍ട്ടിന്റെ കാലത്തുണ്ടായ ജനവിധി ഒരു സൂചനയാണെങ്കിൽ ഇത്തവണ ഇടുക്കിയിലും വയനാട്ടിലും ജനവികാരം പുറത്ത് വരും. […]

March 7, 2024
News4media

തുരത്തി ഓടിക്കുന്നതിനിടയിൽ രണ്ട് ആനകൾ തിരിഞ്ഞ് കാട്ടിലേക്ക് പോയി; ഒരെണ്ണം ഇന്ദിരയ്ക്ക് നേരെ പാഞ്ഞ് അടുക്കുകയായിരുന്നു

അടിമാലി: കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടത് ആനകളെ തുരത്തി ഓടിക്കുന്നതിനിടെ. ആനകൾ പുരയിടത്തേക്ക് എത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം. തുരത്തി ഓടിക്കുന്നതിനിടയിൽ രണ്ട് ആനകൾ തിരിഞ്ഞ് കാട്ടിലേക്ക് പോയി എങ്കിലും ഒരെണ്ണം ഇന്ദിരയ്ക്ക് നേരെ പാഞ്ഞ് അടുക്കുകയായിരുന്നു. കാലിനു ചെറിയ പ്രശ്നമുണ്ടായിരുന്നതിനാൽ ഇന്ദിരയ്ക്ക് ഓടി രക്ഷപ്പെടാൻ സാധിച്ചില്ല എന്നാണ് ദൃക്സാക്ഷികളായ നാട്ടുകാർ പറയുന്നത്.ഇന്ദിര (70) ആണ് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സ്വന്തം പുരയിടത്തിൽ നിൽക്കുമ്പോൾ ആയിരുന്നു കാട്ടാനയുടെ ആക്രമണം. രാവിലെ ഇവരുടെ പുരയിടത്തോട് ചേർന്നുള്ള […]

March 4, 2024
News4media

ഓട്ടോ തകർത്തു; ചവിട്ടേറ്റ രണ്ട് പശുക്കളും ഒരു ആടും ചത്തു; വയലോരത്ത് വിശ്രമിച്ചയാൾക്ക് ചവിട്ടേറ്റു;ലോറിയിൽ നിന്ന് ഇറങ്ങി ഓടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയെ തളച്ചു

  പാലക്കാട്: ലോറിയിൽ നിന്ന് ഇറങ്ങി ഓടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയെ തളച്ചു. വ്യാപക നാശനഷ്ടം വരുത്തിയ ശേഷം നിലയുറപ്പിച്ച ആനയെ ഏറെ പണിപ്പെട്ടാണ് ആനയെ തളച്ചത്. ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് പരിക്കേറ്റിരുന്നു. കൂടാതെ ആന ചവിട്ടിയ രണ്ട് പശുക്കളും ഒരു ആടും ചത്തതായി റിപ്പോർട്ടുണ്ട്. ആടിനെ മേയ്ക്കുന്നതിനിടെ വയലിൽ വിശ്രമിക്കുകയായിരുന്ന തമിഴ്നാട് സ്വദേശി കാന്തസ്വാമിയ്ക്കാണ് ചവിട്ടേറ്റത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില തൃപ്തികരമാണ്. വലിയ രീതിയിലുള്ള നാശനഷ്ടമാണ് ആന പ്രദേശത്തുണ്ടാക്കിയത്. സമീപത്തെ വീടുകൾക്ക് […]

News4media

ഒടുവിൽ പുറത്തേക്ക്; മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി

കൊച്ചി: മലയാറ്റൂരിൽ കിണറ്റിൽ വീണ കുട്ടിയാനയെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ജെസിബി ഉപയോഗിച്ച് മണ്ണുവെട്ടിയാണ് ആനക്കുട്ടിയെ പുറത്തെത്തിച്ചത്. ഇന്നുരാവിലെ ഇല്ലിത്തോടിൽ റബർതോട്ടത്തിലെ കിണറ്റിലാണു കുട്ടിയാന വീണത്. കാട്ടാനക്കൂട്ടം കിണറിനു ചുറ്റും നില ഉറപ്പിച്ചതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഏറെനേരത്തേക്ക് കിണറിനടുത്തെത്താൻ സാധിച്ചിരുന്നില്ല. ആനക്കൂട്ടത്തെ കണ്ട പരിസരവാസികൾ വനംവകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. സാധാരണ ആന ഇറങ്ങുന്ന പ്രദേശമാണെങ്കിലും ഇത്തരത്തിൽ വലിയ ആനക്കൂട്ടം എത്തുന്നത് ആദ്യമായാണെന്നും പ്രദേശവാസികൾ അറിയിച്ചു.   Read Also: വിവാഹ മോചനത്തിന് ശ്രമം, മാതൃകാ ദമ്പതികൾ, ഒടുവിൽ […]

February 16, 2024
News4media

അരിക്കൊമ്പൻ മദപ്പാടിൽ; കേരളത്തിലേക്ക് തിരികെ എത്തുമോ

ഇടുക്കി: അരിക്കൊമ്പൻ മദപ്പാടിലെന്ന് തമിഴ് നാട് വനം വകുപ്പ്. നെയ്യാറിന് 65 കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഉള്ളത്. അരികൊമ്പന് ഒപ്പം മറ്റ് നാല് ആനകളും പ്രദേശത്ത് ഉണ്ടെന്നും ഡെപ്യൂട്ടി വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ പറഞ്ഞു.മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ തേയില ഫാക്ടറി പ്രവർത്തിപ്പിക്കരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഊത്തിലെ സ്കൂളിനും അവധി നൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി വൈൽഡ് ലൈഫ് വാർഡൻ സെമ്പക പ്രിയ പറഞ്ഞു. അരിക്കൊമ്പൻ കേരളത്തിലേക്ക് എത്തില്ലെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ഒരു ദിവസം 10 കിലോമീറ്റർ അരിക്കൊമ്പൻ […]

September 20, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]