News4media TOP NEWS
മൂന്നാറിൽ തൊഴിലാളി സ്ത്രീയെ കാട്ടുപോത്ത് കൊമ്പിൽ കുത്തിയെറിഞ്ഞു; ഗുരുതര പരിക്ക് യുകെയിൽ ബ്ലാക്ക്‌ബേണിലെ നഴ്‌സിംഗ് ഹോമിൽ ജോലിക്കിടെ വീണ് ഗുരുതരമായി പരുക്കേറ്റ മലയാളി യുവാവ് അബിൻ മരണത്തിന് കീഴടങ്ങി; കോട്ടയം കടുത്തുരുത്തി സ്വദേശിയായ യുവാവിന്റെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ഉറ്റവരും ഇടുക്കി ജില്ലയിൽ 79 ഇടങ്ങളിൽ സൗജന്യ വൈഫൈ ! 1 ജിബി ഡാറ്റ തികച്ചും സൗജന്യം; ലഭിക്കാനുള്ള ലിങ്ക് ഇതാ: മൂന്ന് സ​ഹ​പാ​ഠികളില്‍ നിന്ന് മാ​ന​സി​ക പീ​ഡ​നം;പ​ത്ത​നം​തി​ട്ട​യി​ലെ ന​ഴ്സിം​ഗ് വിദ്യാര്‍ത്ഥി അ​മ്മു​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നി​ൽ…

News

News4media

കേരളത്തിലും ‘ദന’ ചുഴലിക്കാറ്റ് ഭീഷണി; പാലക്കാട് ജില്ലയിൽ ഡാമുകളുടെ ഷട്ടറുകൾ തുറന്നു, ജാഗ്രത നിർദ്ദേശം

പാലക്കാട്: സംസ്ഥാനത്ത് ‘ദന’ ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. 7 ഡാമുകളുടെ സ്പിൽവേ ഷട്ടറുകളാണ് പാലക്കാട് തുറന്നത്. മുൻകരുതലിന്‍റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.(Cyclone ‘Dana’; Shutters of dams opened in Palakkad district) പാലക്കാട് കാഞ്ഞിരപ്പുഴഡാമിന്‍റെ എല്ലാ ഷട്ടറുകളും 10 സെ.മീ വീതം ഉയർത്തി. പറമ്പിക്കുളത്ത് രണ്ട് ഷട്ടറുകൾ 20 സെ.മീ വീതവും രണ്ടണ്ണം 10 സെ.മീ വീതവും തുറന്നു. റെഡ് […]

October 24, 2024
News4media

ദന ചുഴലിക്കാറ്റ്; അടുത്ത രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ

ഡൽഹി: രാജ്യത്ത് അടുത്ത രണ്ട് ദിവസങ്ങളിലായി ഓടുന്ന ആറ് ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി. ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് സർവീസ് റദ്ദാക്കിയത്. നാളെയും മറ്റന്നാളും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്.(Cyclone dana; six train cancelled) കാമാഖ്യ ബം​ഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സിൽചാർ സെക്കന്തരാബാദ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ദിൽബർ​ഗ് – കന്യാകുമാരി വിവേക് എക്സ്പ്രസ്, ബം​ഗളൂരു – ​ഗുവാഹത്തി എക്സ്പ്രസ്, കന്യാകുമാരി – ​ഗിൽബർ​ഗ് വിവേക് എക്സ്പ്രസ്, ബം​ഗളൂരു – മുസഫർപൂർ ജം​ഗ്ഷൻ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

October 22, 2024
News4media

ആൻഡമാൻ കടലില്‍ ദന ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ മഴ തുടരും, മുന്നറിയിപ്പ്

തിരുവനന്തപുരം: ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. തിങ്കളാഴ്ചയോടെയാണ് ന്യൂനമർദ്ദം രൂപപ്പെടുന്നത്. ഈ ന്യൂനമർദ്ദം മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറുകയും ഒഡീഷ-ബം​ഗാൾ തീരത്തേക്ക് നീങ്ങുകയും ചെയ്യും. ദന എന്നാണ് ഈ ചുഴലിക്കാറ്റിനിട്ടിരിക്കുന്ന പേര്. അതേസമയം, കേരളത്തിൽ തുലാവര്‍ഷത്തോട് അനുബന്ധിച്ചുള്ള മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ഒക്ടോബര്‍ 23 […]

October 20, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]