കൊച്ചി: ആലുവ- മംഗലപ്പുഴ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുന്നവര്‍ യാത്ര സൗകര്യപ്രദമായി ക്രമീകരിക്കണമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ജൂണ്‍ ആദ്യ ആഴ്ച വരെ യാത്ര ചെയ്യുന്നവർക്കാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തു നിന്ന് വിമാനത്താവളത്തിലേക്ക് വരുന്നവര്‍ക്കാണ് മുന്നറിയിപ്പ്. പാലത്തിൽ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കാലടിയില്‍ വന്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. എംസി റോഡില്‍ കാലടിയിലും മറ്റൂരിലും പലപ്പോഴും വാഹനങ്ങള്‍ ഏറെ നേരം കുരുക്കിൽപെട്ട് കിടന്നിരുന്നു. […]
© Copyright News4media 2024. Designed and Developed by Horizon Digital