വോഡഫോൺ ഐഡിയയ്ക്ക്കൂടുതൽ തിരിച്ചടിയുമായി ടവർ കമ്പനിയായ ഇൻഡസ് ടവേഴ്സിന്റെ മുഖ്യ ഓഹരി ഉടമകളായ ഭാരതി എയർടെല്ലിന്റെ ചെയർമാൻ സുനിൽ മിത്തലിന്റെ മുന്നറിയിപ്പ്. കുടിശികകൾ വീട്ടിയില്ലെങ്കിൽ 5ജി സേവനത്തിനായി ടവർ അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കില്ലെന്നാണ് സുനിൽ മിത്തലിന്റെ മുന്നറിയിപ്പ്. ആറുമാസത്തിനകം 5ജി സേവനം ലഭ്യമാക്കുമെന്ന് വോഡഫോൺ ഐഡിയ വ്യക്തമാക്കിയിട്ടുണ്ട്. കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങളിൽ കമ്പനി ഇതിനുള്ള പരീക്ഷണം നടത്തുകയുമാണ്. ഫോളോ-ഓൺ ഓഹരി വിൽപനയിലൂടെ അടുത്തിടെ വോഡഫോൺ ഐഡിയ 18,000 കോടി രൂപ സ്വരൂപിച്ചിരുന്നു. ഇൻഡസ് ടവേഴ്സിൽ 48 ശതമാനം […]
കൊച്ചി: അതിവേഗ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നൽകുന്ന 5 ജി സ്പെക്ട്രത്തിന്റെ രണ്ടാംഘട്ട ലേലം ജൂൺ ആറിന് തുടങ്ങും. എട്ടു ഹൈഫ്രീക്വൻസി ബാൻഡുകളുടെ ലേലമാണ് തുടങ്ങുന്നത്. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. 96,317.65 കോടി രൂപ മൂല്യമുള്ള 10,523.15 മെഗാഹെർട്സ് തരംഗ സാമ്രാജ്യമാണ് ടെലികോംവകുപ്പ് ലേലം ചെയ്യുന്നത്. 2022ൽ 5ജിയുടെ ആദ്യലേലത്തിൽ 72,098 മെഗാഹെർട്സ് വിറ്റ് കേന്ദ്രസർക്കാർ 1.5 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്. ഉയർന്ന മുതൽമുടക്കും തരംഗദൈർഘ്യത്തിന്റെ പരിമിതികളും […]
© Copyright News4media 2024. Designed and Developed by Horizon Digital