പ്രതിമയാണെന്ന് കരുതി സെൽഫിയെടുക്കാനെത്തിയത് ഒറിജിനൽ മുതലയോടൊപ്പം; 29 കാരന് കിട്ടിയത് മുട്ടൻ പണി

ഫിലിപ്പീൻസ്; പ്രതിമയാണെന്ന് തെറ്റിദ്ധരിച്ച് മൃഗശാലയിലെ മുതലയോടൊപ്പം സെൽഫി എടുക്കാനെത്തിയ സഞ്ചാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഫിലിപ്പീൻസിലെ സാംബോംഗ സിബുഗേയിലെ മൃഗശാലയിലാണ് സംഭവം. അരമണിക്കൂർ നേരമാണ് യുവാവ് മുതലായുമായി മല്പിടുത്തമുണ്ടായത്. യുവാവിനെ മുതല ആക്രമിക്കുന്നത് മറ്റ് സഞ്ചാരികൾ ക്യാമറകളില്‍ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വേലി ചാടിക്കടന്ന് വെള്ളത്തിലേക്ക് ഇറങ്ങി പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തതിനു പിന്നാലെ പൂർണവളർച്ചയെത്തിയ പെൺ മുതല യുവാവിനെ ആക്രമിക്കുകയായിരുന്നു. യുവാവിന്‍റെ ശരീരത്തില്‍ പിടിമുറുക്കിയ മുതല കയ്യില്‍ ആഴത്തില്‍ കടിച്ചു. പിന്നാലെ പരിഭ്രാന്തരായ മറ്റു … Continue reading പ്രതിമയാണെന്ന് കരുതി സെൽഫിയെടുക്കാനെത്തിയത് ഒറിജിനൽ മുതലയോടൊപ്പം; 29 കാരന് കിട്ടിയത് മുട്ടൻ പണി