ആനയിറങ്കലിൽ കാട്ടാന ചരിഞ്ഞ നിലയിൽ; കണ്ടെത്തിയത് എട്ടു വയസ് പ്രായമുള്ള പിടിയാനയുടെ ജഡം
ഇടുക്കി ആനയിറങ്കലിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. എട്ടു വയസ് പ്രായമുള്ള പിടിയാനയുടെ ജഡമാണ് തോട്ടം തൊഴിലാളികൾ കണ്ടെത്തിയത്. ആനക്കൂട്ടത്തോടൊപ്പം സഞ്ചരിച്ച പിടിയാന കാൽവഴുതി കൊക്കയിലേക്ക് വീണ് ചെരിഞ്ഞതായാണ് പ്രാഥമിക നിഗമനം. 20 മീറ്റർ ഉയരത്തിൽ നിന്നാണ് ആന താഴേക്ക് പതിച്ചത്. തേക്കടിയിൽ നിന്ന് വനം വകുപ്പ് വെറ്ററിനറി സർജന്മാർ എത്തിയശേഷം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും. ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ കെ.ബാബു, ബോഡിമെട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ.സുജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. … Continue reading ആനയിറങ്കലിൽ കാട്ടാന ചരിഞ്ഞ നിലയിൽ; കണ്ടെത്തിയത് എട്ടു വയസ് പ്രായമുള്ള പിടിയാനയുടെ ജഡം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed