വിവാഹസംഘങ്ങൾ തമ്മിൽ സംഘർഷം; ഏഴുമാസം പ്രായമുളള കുഞ്ഞിനുള്‍പ്പെടെ പരിക്ക്

കോഴിക്കോട്: വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം. ഏഴുമാസം പ്രായമുളള കുഞ്ഞുള്‍പ്പെടെ കാറിൽ സഞ്ചരിച്ചിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരം ജാതിയേരിയിലാണ് സംഭവം. രണ്ട് വിവാഹസംഘത്തില്‍പ്പെട്ട ആളുകള്‍ തമ്മിലാണ് സംഘർഷം നടന്നത്. മുന്നില്‍ പോയിരുന്ന വിവാഹസംഘത്തിന്റെ കാറിനു പിന്നിൽ മറ്റൊരു വിവാഹസംഘത്തിന്റെ കാര്‍ ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. മുന്നിലുണ്ടായിരുന്ന കാറിന്റെ ചില്ല് പിന്നിലെ കാറിലുണ്ടായിരുന്നവര്‍ അടിച്ചുതകര്‍ത്തു. ഇതേ തുടർന്ന് കാറിലുണ്ടായിരുന്ന ഏഴുമാസം പ്രായമുളള കുഞ്ഞിന് ചില്ല് ദേഹത്ത് തെറിച്ച് പരിക്കേറ്റു. കുഞ്ഞിനെക്കൂടാതെ … Continue reading വിവാഹസംഘങ്ങൾ തമ്മിൽ സംഘർഷം; ഏഴുമാസം പ്രായമുളള കുഞ്ഞിനുള്‍പ്പെടെ പരിക്ക്