ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം വയനാട്: വീടുവിട്ടിറങ്ങിയ സ്ത്രീയെ തിരഞ്ഞ് കണ്ടെത്താൻ വൈകിയതോടെ ദുരന്തം. ഗൂഡല്ലൂരിനടുത്ത് വനപ്രദേശത്ത് കാണാതായ പാർവ്വതി (58)-യെയാണ് കടുവാക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പൈക്കാര അനുപുറം സ്വദേശിനിയാണ് പാർവ്വതി. ഇക്കഴിഞ്ഞ 11-ാം തീയതി പകൽ കുടുംബകലഹത്തെ തുടർന്ന് പാർവ്വതി വീടുവിട്ടിറങ്ങിയിരുന്നു. ബന്ധുവീട്ടിലേക്ക് പോയിരിയിരിക്കുമെന്ന ധാരണയിൽ വീട്ടുകാർ തുടക്കത്തിൽ വ്യാപകമായ തിരച്ചിൽ നടത്തിയില്ല. പിന്നീട് ബന്ധുവീടുകളിലെങ്ങും എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ ബന്ധുക്കൾ ആശങ്കപ്പെട്ടു. തുടർന്ന് പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. … Continue reading ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം