പരിശീലനത്തിനിടെ വിരാട് കോഹ്‍ലിക്ക് പരുക്ക്; കലാശ പോരാട്ടത്തിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിൽ ആശങ്ക

ദു‌ബായ്: ഐസിസി ചാംപ്യൻസ് ട്രോഫി കലാശപോരാട്ടത്തിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിൽ ആശങ്ക. സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലിക്ക് പരിശീലനത്തിനിടെ പരിക്കേറ്റതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. നെറ്റ്സിൽ പേസർമാരെ നേരിടുന്നതിനിടെ പന്ത് കാൽമുട്ടിലിടിച്ചാണ് താരത്തിനു പരിക്കേറ്റതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ടീം ഫിസിയോയും സംഘവും കോഹ്‍ലിയെ പരിശോധിച്ചു. പന്ത് തട്ടിയ ഭാ​ഗത്ത് പെയിൻ കില്ലർ സ്പ്രേ അടിക്കുകയും പരിക്കേറ്റ് ഭാ​ഗം ബാൻഡേജ് ഉപയോ​ഗിച്ചു കെട്ടി വയ്ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റതിന് പിന്നാലെ കോഹ്‍ലി പരിശീലനം അവസാനിപ്പിച്ചതായും റിപ്പോർട്ടുകൾ … Continue reading പരിശീലനത്തിനിടെ വിരാട് കോഹ്‍ലിക്ക് പരുക്ക്; കലാശ പോരാട്ടത്തിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിൽ ആശങ്ക