പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ജില്ലാ പൊലീസ് മേധാവികളടക്കം ഇരുപത് എസ്.പിമാരെ മാറ്റി

തിരുവനന്തപുരം: ജില്ലാ പൊലീസ് മേധാവികളടക്കം ഇരുപത് എസ്.പിമാരെ മാറ്റി കേരള പൊലീസിൽ വൻ അഴിച്ചുപണി. കൊച്ചി സിറ്റിയിൽ ക്രമസമാധാനം, ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണറായ കെ.എസ് സുദർശനെ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയാക്കി. തിരുവനന്തപുരം റൂറൽ എസ്.പി കിരൺ നാരായണനെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണറാക്കി. ഗവർണറുടെ എ.ഡി.സിയായിരുന്ന അരുൾ ആർ.ബി കൃഷ്ണയെ റെയിൽവേ പൊലീസ് സൂപ്രണ്ടാക്കി. കോസ്റ്റൽ പൊലീസ് എ.ഐ.ജിയായ ജി.പൂങ്കുഴലിയെ എ.ഐ.ജി (പേഴ്സണൽ) തസ്തികയിലേക്ക് മാറ്റി. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ചൈത്ര തെരേസാ … Continue reading പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; ജില്ലാ പൊലീസ് മേധാവികളടക്കം ഇരുപത് എസ്.പിമാരെ മാറ്റി