വെള്ളച്ചാട്ടത്തിൽ കാൽ വഴുതിവീണ് പരിക്കേറ്റ യുവാവിനു ദാരുണാന്ത്യം; സംഭവം തൃശ്ശൂർ പട്ടിക്കാട്

തൃശ്ശൂർ പട്ടിക്കാട് ചെമ്പൂത്ര പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷഹബിൻ (17) നാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം പട്ടത്തിപ്പാറ സന്ദർശിക്കാൻ എത്തിയതായിരുന്നു യുവാവ്. ഇതിനിടെ പാറക്കെട്ടിനു മുകളിൽ നിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹബിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീപിടിച്ചത് വാൻഹായ് 503 കപ്പലിന്; തുടർച്ചയായി പൊട്ടിത്തെറികൾ; കടലിലേക്ക് വീണത് 20 കണ്ടെയ്നറുകൾ; കടലിൽ … Continue reading വെള്ളച്ചാട്ടത്തിൽ കാൽ വഴുതിവീണ് പരിക്കേറ്റ യുവാവിനു ദാരുണാന്ത്യം; സംഭവം തൃശ്ശൂർ പട്ടിക്കാട്