ജയ്പൂർ: മൂന്ന് വയസുകാരി കുഴൽക്കിണറിൽ വീണു. രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോർ ജില്ലയിലാണ് സംഭവം. സരുന്ദ് പ്രദേശത്തെ പിതാവിന്റെ കൃഷിയിടത്തിൽ കളിക്കുകയായിരുന്ന ചേതന എന്ന പെൺകുട്ടിയാണ് അബദ്ധത്തിൽ കുഴൽക്കിണറിലേക്ക് വീണത്. 150 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് പെൺകുട്ടി വീണത്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫും എസ്ഡിആർഎഫും സ്ഥലത്തെത്തിയിട്ടുണ്ട്. നീളമുള്ള വടിയിൽ ഘടിപ്പിച്ച കൊളുത്തിന്റെ സഹായത്തോടെ പെൺകുട്ടിയെ പുറത്തെടുക്കാൻ ശ്രമിക്കുകയാണെന്ന് സരുന്ദ് എസ്എച്ച്ഒ മുഹമ്മദ് ഇമ്രാൻ പറഞ്ഞു. പെൺകുട്ടിയുടെ ചലനങ്ങൾ കാമറയിലൂടെ നിരീക്ഷിക്കുന്നുണ്ട്. കുട്ടിയുടെ ജീവൻനിലനിർത്താനായി ഓക്സിജൻ നൽകുന്നുണ്ട്. വ്യവസായ മന്ത്രി രാജ്യവർധൻ സിംഗ് … Continue reading കൃഷിയിടത്തിൽ കളിക്കുന്നതിനിടെ മൂന്ന് വയസുകാരി കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed