അലൻ വാക്കറിന്‍റെ പരിപാടിക്കിടെ മോഷണം; ഫോണുകൾ കടത്തിയത് മുംബൈ അടക്കമുള്ള സ്ഥലങ്ങളിലേക്കെന്ന് പോലീസ്

കൊച്ചി: ഡിജെ അലൻ വാക്കറിന്‍റെ കൊച്ചിയിലെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ നഷ്ടമായ സംഭവത്തിൽ മോഷണം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ മുംബൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് എത്തിയതായാണ് പോലീസ് പറയുന്നത്. ഫോണുകൾ ട്രാക്ക് ചെയ്തതിലൂടെയാണ് പൊലീസിന് ഇക്കാര്യം വ്യക്തമായത്.(Theft during Alan Walker’s show) പരിപാടിക്കിടെ 38 ഫോണുകളാണ് മോഷണം പോയെന്ന പരാതി ലഭിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സൺ ബേൺ അറീന ഫീറ്റ് അലൻ വാക്കർ സം​ഗീതനിശ കൊച്ചിയില്‍ നടന്നത്. വാക്കർ വേൾഡ് എന്ന … Continue reading അലൻ വാക്കറിന്‍റെ പരിപാടിക്കിടെ മോഷണം; ഫോണുകൾ കടത്തിയത് മുംബൈ അടക്കമുള്ള സ്ഥലങ്ങളിലേക്കെന്ന് പോലീസ്