വെളുപ്പിന് ഇറച്ചിക്കട തുറന്ന് മോഷണം; ഇതര സംസ്ഥാന മോഷ്ടാവ് സി.സി.ടി.വിയിൽ കുടുങ്ങി; സംഭവം പുല്ലുവഴിയിൽ; വീഡിയോ കാണാം

പെരുമ്പാവൂർ: പുല്ലുവഴിയിൽ ഇറച്ചിക്കടയിൽ മോഷണം. ഇതര സംസ്ഥാന മോഷ്ടാവ് സി.സി.ടി.വിയിൽ കുടുങ്ങി. Non-state thief caught on CCTV പുല്ലുവഴി വില്ലേജ് ജംഗ്ഷനിലുള്ള പച്ചമീൻ – ഇറച്ചിക്കടയിലാണ് മോഷണം നടന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം.  കടയുടെ വാതിൽ തുറന്ന് മോഷ്ടാവ് അകത്തു കയറുകയായിരുന്നു. ഈ സമയം ജീവനക്കാർ മേശയിരിക്കുന്ന മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. ശബ്ദമുണ്ടാക്കാതെ മേശ തുറന്ന് പണം എടുക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഏകദേശം പതിനയ്യായിരം രൂപ മോഷണം പോയതായി കടയുടമയായ എ.ബി ഷിയാസ് പറഞ്ഞു.