മൂവാറ്റുപുഴക്കാരുടെ സ്വന്തം കട്ടബൊമ്മൻ; നടൻ മുഹമ്മദ് പുഴക്കര അന്തരിച്ചു
മൂവാറ്റുപുഴ: പ്രശസ്ത സിനിമാ-നാടക പ്രവർത്തകനും നടനുമായ മുഹമ്മദ് പുഴക്കര (78) അന്തരിച്ചു. മൂവാറ്റുപുഴ പുഴക്കര സ്വദേശിയാണ് മുഹമ്മദ്. ആറു പതിറ്റാണ്ടിലേറെ നാടക രചയിതാവ്, നടൻ, സംവിധായകൻ തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ ഉൾപ്പെടെ നിരവധി അവാർഡുകളും മുഹമ്മദിന് ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പടനയിച്ച വീരപാണ്ഡ്യ കട്ടബൊമ്മൻ എന്ന കഥാപാത്രത്തെ മുഹമ്മദ്പുഴക്കര വേദികളിൽ അവതരിപ്പിച്ചത് നാടകപ്രേമികളായ മൂവാറ്റുപുഴയിലെ പഴയ തലമുറക്ക് ആവേശം പകരുന്ന ഓർമയാണ്. മുഹമ്മദിന്കട്ടബൊമ്മന്‍ എന്ന വിളിപ്പേരുകൂടി നേടിക്കൊടുത്തു ഈ … Continue reading മൂവാറ്റുപുഴക്കാരുടെ സ്വന്തം കട്ടബൊമ്മൻ; നടൻ മുഹമ്മദ് പുഴക്കര അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed