ആശുപത്രി എത്തുന്നതിന് അഞ്ചുകിലോമീറ്റർ അകലെവെച്ച് കടുത്ത പ്രസവവേദന; എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനിലിന്റെ പരിചരണത്തിൽ യുവതിക്ക് സുഖപ്രസവം

മലപ്പുറം: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതി പ്രസവിച്ചു. കുറ്റിപ്പുറം സ്വദേശിയായ 30 കാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച രാത്രി 11-നാണ് സംഭവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസിലെ ജീവനക്കാരായിരുന്നു. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ കാറിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനിടയിൽ യുവതിയുടെ ആരോഗ്യനില വഷളായി. അങ്ങനെ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ആംബുലൻസ് പൈലറ്റ് ആർ. വിപിൻ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഡി. അനിൽ എന്നിവർ … Continue reading ആശുപത്രി എത്തുന്നതിന് അഞ്ചുകിലോമീറ്റർ അകലെവെച്ച് കടുത്ത പ്രസവവേദന; എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനിലിന്റെ പരിചരണത്തിൽ യുവതിക്ക് സുഖപ്രസവം