ജമ്മുവിന്റെ ഹൃദയമിടിപ്പ് നിലച്ചു; സിമ്രാൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുടെ ആകസ്മിക മരണത്തിൽ ​ദുരൂ​ഹതയെന്ന് ബന്ധുക്കൾ. ഇൻഫ്ളുവൻസറും ഫ്രീലാൻസ് റേഡിയോ ജോക്കിയുമായിരുന്ന സിമ്രാൻ സിം​ഗിന്റെ മരണത്തിലാണ് ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രം​ഗത്തെത്തിയത്. ജമ്മുകശ്മീർ സ്വദേശിനിയായ യുവതി ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നതെങ്കിലും അതിനുള്ള സാധ്യതകളൊന്നുമില്ലെന്നാണ് കുടുംബം പറയുന്നത്. ഇൻസ്റ്റ​ഗ്രാമിൽ ഏഴ് ലക്ഷത്തിലേറെ ആരാധകരുണ്ടായിരുന്ന താരമാണ് ഇരുപത്തഞ്ചുകാരിയായ സിമ്രാൻ. ​ഗുരു​ഗ്രാമിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന സെക്ടർ 47 അപ്പാർട്ട്മെന്റിൽ സിമ്രാനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പം താമസിച്ച സുഹൃത്താണ് വിവരം പൊലീസിൽ അറിയിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. … Continue reading ജമ്മുവിന്റെ ഹൃദയമിടിപ്പ് നിലച്ചു; സിമ്രാൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം