നാട്ടിലും വിദേശത്തും ജീവകാരുണ്യപ്രവർത്തനങ്ങൾ; മരണശേഷവും ജീവനേകിയത് നാലു പേർക്ക്; കണ്ണുകളും വൃക്കകളും ദാനം ചെയ്ത് നജീബ് യാത്രയായി

കോഴിക്കോട്: ജീവിത കാലത്ത് ഇലക്ട്രിക്കൽ ഉപകരണങ്ങൾ അഴിച്ചുപണിത് കൂടുതൽ മികച്ചതാക്കാൻ ഉത്സാഹം കാണിച്ചിരുന്ന നജീബിൻറെ അവയവങ്ങൾ ഇനി നാല് കുടുംബങ്ങൾക്ക് പുതുജീവൻ നൽകും. മസ്തിഷ്‌ക മരണത്തെ തുടർന്ന് മരിച്ച മലപ്പുറം മഞ്ചേരി സ്വദേശിയായ 46കാരൻ നജീബിൻറെ അവയവങ്ങളാണ് ദാനം ചെയ്തത്. നജീബിൻറെ കണ്ണുകൾക്ക് മരണശേഷവും കാഴ്ച മങ്ങില്ല. വൃക്കകളും മറ്റൊരാൾക്ക് ജീവിതത്തിലേക്ക് നടന്നുകയറാൻ കരുത്ത് നൽകും. രണ്ട് വൃക്കകളും, രണ്ട് നേത്ര പടലങ്ങളുമാണ് കേരള സർക്കാറിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെഎൻഒഎസ്) വഴി ദാനം ചെയ്തത്. … Continue reading നാട്ടിലും വിദേശത്തും ജീവകാരുണ്യപ്രവർത്തനങ്ങൾ; മരണശേഷവും ജീവനേകിയത് നാലു പേർക്ക്; കണ്ണുകളും വൃക്കകളും ദാനം ചെയ്ത് നജീബ് യാത്രയായി