ദുരന്തസമയത്തും അശ്ലീല കമൻ്റുകൾ; പ്രൊഫൈൽ തേടിപ്പിടിച്ച് പഞ്ഞിക്കിട്ട് നാട്ടുകാർ…!

വയനാട് ദുരന്തത്തെ തുടർന്ന് അമ്മമാർ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ തയാറാണെന്ന് ഏതാനും അമ്മമാർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് താഴെ അശ്ലീല കമൻ്റുമായും ചിലർ എത്തി. (The natives of Kannur handled the obscene comment) ഇങ്ങനെ അശ്ലീല കമൻ്റിട്ട കണ്ണൂർ സ്വദേശിയെ നാട്ടുകാർ കൈകാര്യം ചെയ്തു. ഇതും സമൂഹ മാധ്യമങ്ങളിൽ വൈറലായി. കമന്റിന് സാമൂഹികമാധ്യമത്തിൽതന്നെ ചുട്ട മറുപടി കിട്ടിയതിനുപുറമെയാണിത്. സംഭവം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായി. ഒരാൾക്ക് തല്ലുകിട്ടിയതോടെ കമൻ്റിന് മാപ്പുമായി എത്തിയിരിക്കുകയാണ് കമൻ്റിട്ട മറ്റുള്ളവരും.