കോഴിക്കോട്: ഏറെ കോളിളക്കംസൃഷ്ടിച്ച പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ മർദ്ദിച്ച് അവശയാക്കി ആശുപത്രിയിൽ എത്തിച്ച് ഭർത്താവ്. ഗുരുതര പരിക്കുകളോടെയാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് രാഹുൽ ആണ് മർദ്ദിച്ചതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. എന്നാൽ, ഇക്കാര്യത്തിൽ തനിക്ക് പരാതിയില്ലെന്നും യുവതി പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. സംഭവത്തിൽ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഭർത്താവ് രാഹുൽ യുവതിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. തുടർന്ന്, അമ്മയെ യുവതിക്കൊപ്പം നിർത്തി രാഹുൽ സ്ഥലംവിട്ടു. … Continue reading പന്തീരാങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ യുവതിയെ മർദ്ദിച്ച് അവശയാക്കി; വീട്ടിൽ വെച്ചും ആംബുലൻസിൽ വെച്ചും രാഹുൽ മർദ്ദിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed