നങ്യാർകുളങ്ങര റെയിൽവേ ക്രോസ്സിൽ ഗേറ്റ് ഒടിഞ്ഞു വീണു; വലിയൊരു അപകടത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹരിപ്പാട്: തീരദേശ പാതയിലെ നങ്യാർകുളങ്ങര റെയിൽവേ ക്രോസ്സിൽ ഗേറ്റ് ഒടിഞ്ഞു വീണു. തലനാരിഴയ്ക്ക് ഒഴിവായത് വലിയ അപകടമാണ്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ഏറെ തിരക്കുള്ള റോഡിലെ ഗേറ്റ് ആണ് ഒടിഞ്ഞു വീണത്. ഈ സമയത്ത് വാഹനങ്ങൾ ഒന്നും കടന്നു വരാഞ്ഞതിനാൽ വൻ അപകടം ഒഴിവായി. കാലപ്പഴക്കത്തെ തുടർന്ന് തുരുമ്പെടുത്ത നിലയിലായിരുന്നു ഇവിടത്തെ ഗേറ്റ്. ഉയർത്തി വച്ചിരുന്നപ്പോൾ പടിഞ്ഞാറു ഭാഗത്തെ ഗേറ്റാണ് ഒടിഞ്ഞു താഴേക്ക് വീണത്. അപകടത്തെ തുടർന്ന് നങ്യാർകുളങ്ങര-മാവേലിക്കര റോഡിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു.