അടിമുടി മാറ്റം; വരുന്നു ക്യൂആർ കോഡുള്ള പാൻകാർഡ്; അതും സൗജന്യമായി!

ന്യൂഡൽഹി: പാൻകാർഡ് പുതിയ രൂപത്തിലേക്ക് മാറ്റുമെന്ന് അറിയിച്ച് കേന്ദ്രസർക്കാർ. ക്യൂആർ കോഡുള്ള പാൻകാർഡ് തയ്യാറാക്കാനാണ് സർക്കാർ തീരുമാനം. പാൻ 2.0 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കായി കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകിയെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദായനികുതി വകുപ്പിന്റെ പാൻ 2.0 പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി (CCEA) അംഗീകാരം നൽകിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. ക്യുആർ കോഡുള്ള പാൻ കാർഡിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യുന്ന പദ്ധതിയാണ് പാൻ … Continue reading അടിമുടി മാറ്റം; വരുന്നു ക്യൂആർ കോഡുള്ള പാൻകാർഡ്; അതും സൗജന്യമായി!