വീണ്ടും തെരുവുനായയുടെ ആക്രമണം; രണ്ടുവയസുകാരന് ഗുരുതര പരിക്ക്

കൊല്ലം: തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. കൊല്ലം ഏരൂർ പത്തടിയിൽ കൊച്ചുവിള വീട്ടിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനെയാണ് തെരുവുനായ ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് ശസ്‌ത്രക്രിയ നടത്തി. കുട്ടിയുടെ അമ്മയുടെ വീടായ ഓടനാവട്ടം കളപ്പിലയിൽ വെച്ചാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് സംഭവം. തുടർന്ന് പരിസരവാസികൾ എത്തിയാണ് നായയെ ഓടിച്ചത്. കുട്ടിയുടെ കണ്ണുകൾക്കും കഴുത്തിനും പരിക്കേറ്റു. ആദ്യം കൊട്ടാരക്കര താലൂക്ക് … Continue reading വീണ്ടും തെരുവുനായയുടെ ആക്രമണം; രണ്ടുവയസുകാരന് ഗുരുതര പരിക്ക്