രണ്ട് ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഹാജർ ബുക്ക്, കളക്ടറേറ്റിൽ അയിത്താചാരമെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റിൽ ജാതി വിവേചനമെന്ന് പരാതി. കൺട്രോൾ റൂമിലെ ചൗക്കിദാർ തസ്തികയിലുള്ള രണ്ട് ജീവനക്കാരോട് ഹുസൂർ ശിരസ്തദാർ തസ്തികയിലിരിക്കുന്ന പ്രീത പ്രതാപൻ വിവേചനപരമായി പെരുമാറിയെന്നാണ് പരാതി. സ്ഥിരം ജീവനക്കാർ ഒപ്പിടുന്ന ഹാജർ ബുക്കിൽ ഒപ്പിടാൻ അനുവദിക്കാതെ, താൽക്കാലിക ജീവനക്കാർക്കൊപ്പം ഒപ്പിടാൻ പറയുകയായിരുന്നു. ഈ വിഷയം ജീവനക്കാർ ചോദ്യം ചെയ്തതോടെ രണ്ടുപേർക്കായി മാത്രം പ്രത്യേക ഹാജർ ബുക്ക് നൽകിയെന്നുമാണ് ജീവനക്കാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പട്ടികജാതിയിൽപ്പെട്ട രണ്ട് ജീവനക്കാരെ മാത്രം ഉൾപ്പെടുത്തിയാണ് ഹുസൂർ ശിരസ്തദാർ തസ്തികയിലിരിക്കുന്ന … Continue reading രണ്ട് ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഹാജർ ബുക്ക്, കളക്ടറേറ്റിൽ അയിത്താചാരമെന്ന് പരാതി