ആ​ശു​പ​ത്രി​യി​ലെ സ്റ്റീ​ൽ അ​ഴി​ക്കു​ള്ളി​ൽ ആ​റു വ​യ​സ്സു​കാ​രി​യുടെ തല കു​ടു​ങ്ങി; ര​ക്ഷ​പ്പെ​ടു​ത്തി അ​ഗ്നി​ര​ക്ഷാ​സേ​ന

വ​ട​ക​ര: കോഴിക്കോട് ജി​ല്ല ആ​ശു​പ​ത്രി​യി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​ഭാ​ഗ​ത്തി​ലെ വ​രാ​ന്ത​യി​ൽ സ്റ്റീ​ൽ അ​ഴി​ക്കു​ള്ളി​ൽ ആ​റു വ​യ​സ്സു​കാ​രി​യു​ടെ ത​ല കു​ടു​ങ്ങി. മാ​താ​വി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ആ​റു വ​യ​സ്സു​കാ​രി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം. സ്റ്റീൽ അഴിക്കുള്ളിൽ തല കടത്തിയ ശേഷം തിരിച്ചിറക്കാൻ കുട്ടി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തല കുടുങ്ങിയതോടെ കുട്ടി പരിഭ്രമിച്ച് കരയാൻ തുടങ്ങി. ആ​ശു​പ​ത്രി അ​ധി​കൃ​ത​രും കുട്ടിയുടെ മാതാവും കു​രു​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അത് ന​ട​ന്നി​ല്ല. ഒടുവിൽ അ​ഗ്നി​ര​ക്ഷാ​സേ​നയുടെ സഹായം തേടുകയായിരുന്നു. അ​ഗ്നി​ര​ക്ഷാഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്റ്റീ​ൽ അ​ഴി​ക​ൾ … Continue reading ആ​ശു​പ​ത്രി​യി​ലെ സ്റ്റീ​ൽ അ​ഴി​ക്കു​ള്ളി​ൽ ആ​റു വ​യ​സ്സു​കാ​രി​യുടെ തല കു​ടു​ങ്ങി; ര​ക്ഷ​പ്പെ​ടു​ത്തി അ​ഗ്നി​ര​ക്ഷാ​സേ​ന