ശബരിമല; ഹൈദരാബാദിലെ കാച്ചിഗുഡയിൽ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: ശബരിമല സീസൺ പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. ഹൈദരാബാദിലെ കാച്ചിഗുഡയിൽ നിന്നും കോട്ടയത്തേക്കാണ് റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചത്. ജനുവരി 2, 9, 16, 23 തീയതികളിൽ ഹൈദരാബാദിൽ നിന്ന് കോട്ടയത്തേക്ക് സർവീസ് നടത്തും. ജനുവരി 3, 10, 17, 24 തീയതികളിൽ കോട്ടയത്തു നിന്നും ഹൈദരാബാദിലേക്കും പ്രത്യേക ട്രെയിൻ സർവീസ് നടത്തും. വൈകീട്ട് 3.40 ന് ഹൈദരാബാദിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് വൈകീട്ട് 6.50 ന് കോട്ടയത്ത് എത്തിച്ചേരും. … Continue reading ശബരിമല; ഹൈദരാബാദിലെ കാച്ചിഗുഡയിൽ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ