പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിടവാങ്ങി

കൊച്ചി: പ്രശസ്ത ഗാനരചയിതാവും, തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഇന്ന് വൈകിട്ട് 4.55 ഓടെയായിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഏകദേശം 200 ഓളം മലയാള സിനിമകൾക്കായി 700 ൽ അധികം ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. മാത്രമല്ല പത്തിലധികം മലയാള സിനിമകളുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. കാസർഗോഡ്, കുമ്പള ദേശീയപാതയിൽ വാഹനാപകടം; യുവാവ് മരിച്ചു കുമ്പള: … Continue reading പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിടവാങ്ങി