മുൻ എസ്പി സുജിത് ദാസിനും സംഘത്തിനും ആശ്വാസം; പോലിസ് ഉദ്യോഗസ്ഥർക്കെതിരെ പീഡന കേസെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു

മലപ്പുറം മുൻ എസ്പി സുജിത് ദാസ് SP Sujit Das ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരായ വീട്ടമ്മയുടെ ബലാത്സംഗ പരാതിയിൽ കേസെടുക്കുന്നത് ഹൈക്കോടതി The High Court തടഞ്ഞു. ആരോപണവിധേയനായ സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. കേസിൽ ഹൈക്കോടതി നിർദേശം വരുന്നതുവരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകരുതെന്നാണ് ഉത്തരവ്. ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവ് … Continue reading മുൻ എസ്പി സുജിത് ദാസിനും സംഘത്തിനും ആശ്വാസം; പോലിസ് ഉദ്യോഗസ്ഥർക്കെതിരെ പീഡന കേസെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു