ബൈക്കിൽ പോകുന്നതിനിടെ നായ കുറുകെ ചാടി; കൊല്ലത്ത് പൊലീസുകാരന് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം

ബൈക്കിന് കുറുകെ നായ ചാടി വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥനു ദാരുണാന്ത്യം. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് വരദരാജനാണ് മരിച്ചത്. കൊല്ലത്താണ് സംഭവം. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥ്‌ഥനാണ് മരിച്ച അനൂപ്. ഇന്നലെ രാത്രി 12.15ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഇന്നലെ അനൂപിന്റെ പിറന്നാൾ ആഘോഷത്തിന് ശേഷം ബൈക്കിൽ യാത്ര ചെയ്യവേ നായ കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം തെറ്റി റോഡിലേക്ക് മറിയുകയായിരുന്നു. തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ആശുപത്രിൽ എത്തിച്ചെങ്കിലും … Continue reading ബൈക്കിൽ പോകുന്നതിനിടെ നായ കുറുകെ ചാടി; കൊല്ലത്ത് പൊലീസുകാരന് പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം