ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു; ഓട്ടോക്കൂലി ചോദിച്ചപ്പോൾ കൊടുത്തത് അടി; തിരുവമ്പാടിയിൽ ഓട്ടോഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം

കോഴിക്കോട്: തിരുവമ്പാടിയിൽ ഓട്ടോഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.പാമ്പിഴഞ്ഞപ്പാറ സ്വദേശി ശാഹുൽ ഹമീദിനെയാണ് യാത്രക്കാരൻ മർദിച്ചത്. തിരുവമ്പാടി ബസ്റ്റാന്റിലെ ഓട്ടോ സ്റ്റാന്റിൽ നിന്നും കൂടരഞ്ഞിയിലേക്കാണ് ഓട്ടം വിളിച്ചത്. പിന്നീട്കൂടരഞ്ഞി എത്തിയപ്പോൾ യാത്രക്കാരൻ ഓട്ടോ തിരിച്ച് വിടാൻ ആവശ്യപ്പെട്ടു.ജങ്ഷനിൽ നിന്നും മാറി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ വണ്ടി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഓട്ടോക്കൂലി ചോദിച്ചതിനാണ് തന്നെ മർദിച്ചതെന്ന് ശാഹുൽ ഹമീദ് പറയുന്നു. ‘തനിക്ക് കൂലി തരാം’ എന്നു പറഞ്ഞ്‌ യാത്രക്കാരൻ ഷാഹുലിനെ പുറകിൽ … Continue reading ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടു; ഓട്ടോക്കൂലി ചോദിച്ചപ്പോൾ കൊടുത്തത് അടി; തിരുവമ്പാടിയിൽ ഓട്ടോഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം