കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവതിയെ ഭർത്താവ് കുത്തിക്കൊന്നു തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനിയായ അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 10ഓടെയാണ് സംഭവം നടന്നത്. കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വഴക്കിനിടെ അൽമയെ കുത്തിക്കൊന്ന വിഷ്ണു പിന്നീട് അയൽവീട്ടിൽ എത്തി സംഭവം അറിയിക്കുകയായിരുന്നു. അയൽവാസികളാണ് തുടർന്ന് പൊലീസിനെ വിവരം അറിയിച്ചത്. പത്ത് വർഷം മുമ്പാണ് വിഷ്ണുവും അൽമയും വിവാഹിതരായത്. … Continue reading കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവതിയെ ഭർത്താവ് കുത്തിക്കൊന്നു