കൃഷി വകുപ്പ് ഡയറക്ടർ ഡൽഹിക്കു പോയ ഗ്യാപ്പിൽ ജീവനക്കാരുടെ ആഘോഷം; അതും ഓഫീസ് സമയത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് നടന്ന ജീവനക്കാരുടെ പുതുവര്‍ഷാഘോഷം വിവാദത്തിൽ. രാവിലെ 11 മണിമുതല്‍ ആറുമണിവരെയായിരുന്നു ജീവനക്കാർ എല്ലാവരും പങ്കെടുത്ത പുതുവർഷാഘോഷം നടന്നത്. വികാസ് ഭവനിലാണ് നേരത്തെ മാറ്റിവെച്ച ആഘോഷപരിപാടി നടന്നത്. ഡയറക്ടര്‍ അദീല അബ്ദുള്ള ഡല്‍ഹിയിലായിരിക്കെയായിരുന്നു ജീവനക്കാരുടെ ആഘോഷം. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ യോഗവുമായി ബന്ധപ്പെട്ടായിരുന്നു ഡയറക്ടർ ഡല്‍ഹിയിലേക്കു പോയത്. ഫയലുകള്‍ തീർപ്പാക്കാൻ നിരന്തര യജ്ഞങ്ങള്‍ നടത്തിയിട്ടും പരാജയപ്പെട്ട സർക്കാരും വകുപ്പുകളുമാണ് സംസ്ഥാനത്തുള്ളത്. അതിനിടയിലാണ് ഓഫീസ് സമയത്തെ സർക്കാർ ജീവനക്കാരുടെ ആഘോഷം. … Continue reading കൃഷി വകുപ്പ് ഡയറക്ടർ ഡൽഹിക്കു പോയ ഗ്യാപ്പിൽ ജീവനക്കാരുടെ ആഘോഷം; അതും ഓഫീസ് സമയത്ത്