പരിശീലനത്തിന്റെ ഭാഗമായി തേവര പാലത്തിൽ നിന്ന് ചാടി; നാവിക ഉദ്യോഗസ്ഥനെ കാണാതായി

കൊച്ചി: പരിശീലനത്തിന്റെ ഭാഗമായി കൊച്ചി കായലിലേക്ക് ചാടിയ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി. തേവര പാലത്തിൽ നിന്നാണ് ഉദ്യോ​ഗസ്ഥൻ ചാടിയത്. കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിന് വേണ്ടി എത്തിയതായിരുന്നു ഉദ്യോ​ഗസ്ഥൻ. പരിശീലനത്തിന്റെ ഭാഗമായി താഴേക്ക് ചാടിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. അതേസമയം, ആരാണ് അപകടത്തിൽ പെട്ടതെന്ന് വ്യക്തതയില്ലെന്ന് നാവികസേന പിആർഒ അറിയിച്ചു. ഉദ്യോ​ഗസ്ഥനായി തെരച്ചിൽ തുടരുകയാണ്. നേവിയും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. കാട്ടകാമ്പാല്‍ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സൊസൈറ്റി തട്ടിപ്പ്: ഒന്നര വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് നേതാവ് … Continue reading പരിശീലനത്തിന്റെ ഭാഗമായി തേവര പാലത്തിൽ നിന്ന് ചാടി; നാവിക ഉദ്യോഗസ്ഥനെ കാണാതായി