ഏത് നിമിഷവും വീണയെ തേടി ഇഡി എത്താം; കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കാൻ അപേക്ഷ നൽകി

മുഖ്യമന്ത്രിയുടെ മകൾ ടി വീണ പ്രതിയായ മാസപ്പടി കേസിൽ ഇഡി നടപടികൾ തുടങ്ങി. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കാൻ ഇഡി കോടതിയിൽ അപേക്ഷ നൽകി. കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഇഡിയുടെ അഭിഭാഷകനാണ് കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കാൻ അപേക്ഷ സമർപ്പിച്ചത്. വീണയുടെ കമ്പനിയായ എക്‌സാലോജികും കരിമണൽ കമ്പനി സിഎംആർഎല്ലും തമ്മിലെ ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച കുറ്റപത്രത്തിനായാണ് ഇഡിയുടെ നീക്കം. കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷം കള്ളപ്പണ ഇടപാടിന്റെ പരിധിയിൽ വരുന്ന വിവരങ്ങൾ ഉണ്ടെങ്കിൽ അതിവേഗത്തിൽ കേസെടുക്കാനാണ് തീരുമാനം. ഇതിന് … Continue reading ഏത് നിമിഷവും വീണയെ തേടി ഇഡി എത്താം; കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കാൻ അപേക്ഷ നൽകി