ബെംഗളൂരുവിൽ മലയാളി ഏവിയേഷൻ വിദ്യാർത്ഥിനി ജീവനൊടുക്കി
ബെംഗളൂരു: മലയാളിയായ ഏവിയേഷൻ വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരു സൊലദേവനഹള്ളിയിലെ ആചാര്യ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം നടന്നത്. ഇന്നലെ ഉച്ചയോടെ കോളേജ് കെട്ടിടത്തിൻറെ നാലാം നിലയിൽ നിന്നും പെൺകുട്ടി താഴേക്ക് ചാടുകയായിരുന്നു. മലയാളി വിദ്യാർത്ഥിനിയായ ലക്ഷ്മി മിത്ര (21) ആണ് മരിച്ചത്. ബിസിഎ ഏവിയേഷൻ വിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. സംഭവം നടന്ന ഉടൻ തന്നെ പെൺകുട്ടിയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമാവുകയായിരുന്നു. സംഭവ വിവരം പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും, അസ്വാഭാവിക മരണത്തിനാണ് നിലവിൽ കേസെടുത്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു. … Continue reading ബെംഗളൂരുവിൽ മലയാളി ഏവിയേഷൻ വിദ്യാർത്ഥിനി ജീവനൊടുക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed