പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ മലമടക്കുകളിൽ ചാരായം വാറ്റ്: കോട കണ്ടെടുത്ത് നശിപ്പിച്ചു: VIDEO

പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ മലമടക്കുകളിൽ ചാരായം വാറ്റ് ഇടുക്കി ഹൈറേഞ്ചിൽ മലയോര പ്രദേശങ്ങളിൽ ഉടുമ്പൻചോല എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ് എം.പി യുടെയും ഇടുക്കി ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ചാരായം വാറ്റി സൂക്ഷിക്കുന്നതിനായി തയ്യാറാക്കിയ കോട കണ്ടെടുത്ത് നശിപ്പിച്ചു. കൊച്ചറ – മണിയൻ പെട്ടി മേഖലയിൽ തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് സൂക്ഷിച്ചിരുന്ന 440 ലിറ്റർ കോടയാണ് നശിപ്പിച്ചത്. 220 ലിറ്ററിന്റെ രണ്ട് തകരബാരലുകളിലായാണ് കോട സൂക്ഷിച്ചിരുന്നത്. … Continue reading പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാൻ മലമടക്കുകളിൽ ചാരായം വാറ്റ്: കോട കണ്ടെടുത്ത് നശിപ്പിച്ചു: VIDEO