ചിറങ്ങരയിൽ ഇറങ്ങിയത് പുലി തന്നെയെന്ന് സ്ഥിരീകരണം

തൃശൂർ: ചിറങ്ങരയിൽ പുലിയിറങ്ങിയതായി സ്ഥിരീകരിച്ച് വനം വകുപ്പ്. വീട്ടുമുറ്റത്തു ചങ്ങലയിൽ പൂട്ടിയിട്ടിരുന്ന വളർത്തു നായയെ പിടിച്ചു കൊണ്ടുപോയതു പുലി തന്നെയെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയുടെതിന് സമാനമായ കാൽപാടുകൾ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. പരിശോധനയിൽ കണ്ടെത്തിയ കാൽപാടുകളുടെ ചിത്രങ്ങൾ ശേഖരിച്ച് ശസ്ത്രക്രിയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വന്നതിന് ശേഷമേ ഏതു തരം പുലിയാണെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളു. തുടർന്ന് പുലിയെ പിടികൂടാനുള്ള പ്രത്യേക അനുമതിയോടെ കൂട് സ്ഥാപിക്കും. മേഖലയിൽ വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് വാഴച്ചാൽ … Continue reading ചിറങ്ങരയിൽ ഇറങ്ങിയത് പുലി തന്നെയെന്ന് സ്ഥിരീകരണം