റോഡ് മോശം, നടുവൊടിഞ്ഞു; നഷ്ടപരിഹാരമായി അരകോടി വേണം; വക്കീൽ നോട്ടീസ് അയച്ച് യുവാവ്

ബെംഗളൂരു: പൊട്ടിപൊളിഞ്ഞ കുണ്ടും കുഴിയുമുള്ള റോഡുകൾ പലപ്പോഴും പലരുടെയും നടുവൊടിക്കാറുണ്ട്. എന്നാൽ, ഇത്തരം റോഡിലൂടെ സഞ്ചരിച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്ന് അന്‍പതുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അതോറിറ്റിക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ഒരാൾ. ബിബിഎംപി (ബൃഹത് ബെംഗളൂരു മഹാനഗരെ പാലിക)യ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചത് ബെംഗളൂരുവിലെ റിച്ച്‌മോണ്ട് ടൗണിലെ താമസക്കാരനായ ദിവ്യകിരണ്‍ ആണ്. റോഡിലെ ആഴത്തിലുള്ള കുഴികള്‍, പൊട്ടിപ്പൊളിഞ്ഞതും നിരപ്പില്ലാത്തതുമായ വഴികള്‍, വണ്ടി ഓടിക്കാന്‍ കഴിയാത്ത വിധമുള്ള റോഡുകള്‍ ഇങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും … Continue reading റോഡ് മോശം, നടുവൊടിഞ്ഞു; നഷ്ടപരിഹാരമായി അരകോടി വേണം; വക്കീൽ നോട്ടീസ് അയച്ച് യുവാവ്