ഇരുമ്പ് ബാരിക്കോഡ് ഇടിച്ച്തെറിപ്പിച്ച് കെഎസ്ആർടിസി; അപകടം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ
ദേശിയ പാതയിലെ നിർമ്മാണ മേഖലയിൽ കെഎസ്ആർടിസി ബസ്സ് ബാരിക്കോഡ് ഇടിച്ചു തകർത്തു. നിസ്സാര പരുക്കുകളോടെ യാത്രക്കാർ രക്ഷപെട്ടു. എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് അപകടം. ആലപ്പുഴയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്സ്.മറ്റൊരു വാഹനത്തെമറികടക്കുന്നതിനിടെ റോഡ്നിർമ്മാണത്തിനായി വച്ചിരുന്ന ഇരുമ്പ് ബാരിക്കോഡ് ഇടിച്ച്തെറിപ്പിക്കുകയായിരുന്നു. മറയായി വച്ചിരുന്ന ഇരുമ്പ് ബാരിക്കോഡിൻ്റെ ഒരു ഭാഗം ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ് റോഡിൽ വീണു. അതിൻ്റെ മുകളിൽ കയറിയാണ് ബസ്സ് നിന്നത്. എടത്വാ ഡിപ്പോയിലേതാണ് ബസ്സ്.”
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed