വർക്ക് ഫ്രം ഹോം ആകാം, വർക്ക് ഫ്രം കാർ വേണ്ടെന്ന് പോലീസ്; ജീവനക്കാരിക്ക് 1000 രൂപ പിഴ

ബെംഗളൂരു: കാറോടിക്കുന്നതിനിടെ ലാപ്ടോപ് ഉപയോ​ഗിക്കുന്ന വീഡിയോ പുറത്തു വന്നതോടെ യുവതിക്കെതിരെ കേസെടുത്ത് കർണാടക പോലീസ്. ഡ്രൈവിങ്ങിനിടെ ഓഫീസ് ജോലി ചെയ്ത ജീവനക്കാരിക്ക് 1000 രൂപ പിഴയും ഈടാക്കി. ബെംഗളൂരുവിലെ ഐ.ടി ജീവനക്കാരിക്ക് ബെംഗളൂരു നോർത്ത് പൊലീസാണ് പിഴ ഈടാക്കിയത്. യുവതി കാർ ഓടിക്കുന്നതിനിടെ ലാപ്ടോപ് ഉപയോഗിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. ജോലി സമ്മർദ്ദമാണ് നിയമ ലംഘനത്തിലേക്ക് നയിച്ചതെന്ന് ടെക്കി പൊലീസിനോട് പറഞ്ഞു. വർക്ക് ഫ്രം ഹോം ആകാം, വർക്ക് ഫ്രം കാർ വേണ്ടെന്നാണ് പൊലീസിന്റെ നിലപാട്.