വാഹനാപകടത്തിന് പിന്നാലെ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞു; യുവതി ഗുരുതരാവസ്ഥയിൽ

ഇടുക്കി: അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ഇടുക്കി ഉപ്പുതറ ആലടിയിലാണ് സംഭവം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ആലടി സ്വദേശി സുരേഷും ഭാര്യ നവീനവും സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ അപകടത്തിന് പിന്നാലെ ഭാര്യയെ ഉപേക്ഷിച്ച് സുരേഷ് രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം മനപ്പൂർവ്വം അപകടം ഉണ്ടാക്കിയതായാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ഉപ്പുതറ പൊലീസ് അന്വേഷണം ആരംഭിച്ചു. നവീനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. … Continue reading വാഹനാപകടത്തിന് പിന്നാലെ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളഞ്ഞു; യുവതി ഗുരുതരാവസ്ഥയിൽ