വീട്ടമ്മയെ തേങ്ങക്ക് എറിഞ്ഞു വീഴ്ത്തി കുരങ്ങൻ; ആക്രമണം തെങ്ങിൽ കയറിയ കുരങ്ങനെ ഓടിക്കുന്നതിനിടെ; കണ്ണിന് പരുക്കേറ്റ വീട്ടമ്മ ചികിത്സയിൽ

കണ്ണൂർ: കുരങ്ങുകളുടെ തേങ്ങ കൊണ്ടുള്ള ആക്രമണത്തിൽ വീട്ടമ്മയുടെ കണ്ണിന് പരിക്ക്. ഇരട്ടി പടിയൂർ സ്വദേശിനി സതീദേവി (64)യുടെ കണ്ണിനാണ് പരിക്കേറ്റത്.Housewife’s eye injured in coconut attack by monkeys വീടിന് പുറക് വശത്തെ തെങ്ങിൽ നിന്നും കുരങ്ങുകൾ തേങ്ങ പറിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സതീദേവി ഇവയെ ഓടിക്കുന്നതിനായി വെളിയിലിറങ്ങുകയായിരുന്നു. മുകളിലേക്ക് നോക്കി ശബ്ദമുണ്ടാക്കി കുരങ്ങുകളെ ഓടിപ്പിക്കുന്നതിനിടെ തേങ്ങ പറിച്ച് മുഖത്തേക്കെറിയുകയായിരുന്നുവെന്ന് സതീദേവി പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സതീദേവിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കി. … Continue reading വീട്ടമ്മയെ തേങ്ങക്ക് എറിഞ്ഞു വീഴ്ത്തി കുരങ്ങൻ; ആക്രമണം തെങ്ങിൽ കയറിയ കുരങ്ങനെ ഓടിക്കുന്നതിനിടെ; കണ്ണിന് പരുക്കേറ്റ വീട്ടമ്മ ചികിത്സയിൽ