മകന്റെ പ്ലസ് വൺ പ്രവേശനത്തിന് പിതാവിന് പരോൾ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മകന്റെ പ്ലസ് വൺ പ്രവേശനത്തിനായി പിതാവിന് പരോൾ അനുവദിച്ച് ഹൈക്കോടതി. പാലക്കാട് സ്വദേശിക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഏഴുദിവസത്തെ പരോൾ അനുവദിച്ചത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയുടെ മകൻ പത്താം ക്ലാസിൽ ആറ് എ പ്ലസും രണ്ട് എയും നേടിയാണ് പാസായത്. കുട്ടിയുടെ മാർക്ക് ലിസ്റ്റ് പരിശോധിച്ചശേഷമാണ് കോടതി ഉത്തരവ്. പഠിക്കാൻ മിടുക്കനായ കുട്ടി തന്റെ തുടർപഠനത്തിന് പ്രവേശനം നേടാൻ പിതാവിന്റെ സാന്നിധ്യവും അനുഗ്രഹവും വേണമെന്നാഗ്രഹിക്കുമ്പോൾ കണ്ടില്ലെന്നു നടിക്കാനാകില്ല. മകന് … Continue reading മകന്റെ പ്ലസ് വൺ പ്രവേശനത്തിന് പിതാവിന് പരോൾ അനുവദിച്ച് ഹൈക്കോടതി